കോഴിക്കോട്: ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനമൈത്രി ഓഫീസറും സബ് ഇൻസ്‌പെക്ടറുമായ എ.കെ.ശ്രീകുമാറിനെ കല്ലായി പുഴ സംരക്ഷണ സമിതി ആദരിച്ചു. കല്ലായി പുഴയുടെ തീരത്തായിരുന്നു ആദരിക്കാൻ ഒത്തുകൂടിയത്. 2019ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലും, നാല് വർഷത്തിനിടെ ഒമ്പത് ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എസ്.കെ.കുഞ്ഞിമോൻ ഉപഹാരം നൽകി. പി.പി.ഉമ്മർകോയ, പി.കെ.അജിത്, എം.പി.കോയട്ടി, പി.മുസ്തഫ, പി.എ.ആസാദ്, സബ് ഇൻസ്‌പെക്ടർ എ.കെ.ശ്രീകുമാർ, സി.പി.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.