കൊയിലാണ്ടി: 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിന് തുറയൂർ പഞ്ചായത്തിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലും മലിനജല സംസ്‌കരണം, കക്കൂസ് മാലിന്യ നിർമാർജനം, ഖരമാലിന്യ സംസ്‌കരണം എന്നിവയ്ക്ക് സംവിധാനങ്ങളൊരുക്കി ജലസ്രോതസുകളിലേക്കുളള മാലിന്യ നിക്ഷേപം ഇല്ലാതാക്കുകയാണ് തെളിനീരൊഴുകും നവകേരളം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. എടത്തുംതാഴ അകലാപ്പുഴ തോടിന്റെ ഒരു കിലോമീറ്റർ ഭാഗം ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ പങ്കെടുത്തു.