
ഫറോക്ക്: കരുവൻതിരുത്തി വില്ലേജ് ദ്രുതം ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തിൽ മത സൗഹൃദ സംഗമം സംഘടിപ്പിച്ചു. കരുവൻതിരുത്തി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന സൗഹൃദ വിരുന്നിൽ നൂറോളം പേർ പങ്കെടുത്തു. ദ്രുതം രക്ഷാധികാരി വില്ലേജ് ഓഫീസർ കെ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ജനകീയ സമിതി അംഗങ്ങളായ പി.മുരളീധരൻ, കെ.എസ്.എ. ജലാലുദ്ദീൻ തങ്ങൾ, കെ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. കെ.പി. അസ്‌ലം അഹമ്മദ് സ്വാഗതവും സി.ജംഷീർ നന്ദിയും പറഞ്ഞു.