pi
picture

കോഴിക്കോട് : ബ്ലൂ ഫ്ലാഗ് സീസൺ 2021- 22 പരിസ്ഥിതി ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഡി.ടി.പി.സി കോഴിക്കോടും യു.ആർ.സി തിരുവണ്ണൂരും ചേർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ചിത്രരചനാ മത്സരം നടത്തി. സംസ്ഥാന പ്രൊജക്ട് കോ ഓർഡിനേറ്റർ ഷൂജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷരീഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ പ്രൊജക്ട് ഓഫീസർ ഷീബ, ഗിരീഷ് ബാബു, ദിനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.