photo
ചീക്കിലോട് റോയൽ സ് വോളീബോൾ ടൂർണ്ണമെന്റ് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചീക്കിലോട് : റോയൽ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന ജില്ലാ തല വോളി ബാൾ ടൂർണമെന്റി ന് ചീക്കിലോട് തുടക്കമായി. ചീക്കിലോട് പൂളപ്പറമ്പത്ത് റോയൽ ഗ്രൗണ്ടിൽ നടക്കുന്ന പൂളപ്പറമ്പത്ത്

കോരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മാനം കണ്ടത്തിൽ പെരവക്കുട്ടി സ്മാരക റണ്ണേഴ്സ്ട്രോഫിക്കും

പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണ്ണമെന്റ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു . മത്സരം

24 വരെ നീണ്ടു നില്ക്കും. നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.
ബാബു സുരഭി സ്വാഗതവും ബൈജു പന്ന്യം വീട് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ടി.എം മിനി, വിശ്വൻ നന്മണ്ട , പി .സി .ശശിധരൻ, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ ടീമുകളായ, വോളി ക്ലബ് അത്തോളി. യംഗ് ഫൈറ്റേഴ്സ് ഇരുവള്ളൂർ , ഫ്രണ്ട്സ് പൊയിൽ താഴം . ദോസ്തി നന്മണ്ട, റോയൽ ചീക്കിലോട്, ജെ.എസ് സി കൂട്ടാലിട . ചാലഞ്ചേഴ്സ് കൊളത്തൂർ. പഞ്ചമി കരുമല തുടങ്ങിയ പുരുഷ ,വനിതാ ടീമുകളാണ് പങ്കെടുക്കുന്നത്.