valuation
valuation

കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷാ ഉത്തരകടലാസിന്റെ മൂല്യനിർണയത്തിൽ ഒരു ദിവസം പരിശോധിക്കേണ്ട പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എം.റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.എ.അഫ്സൽ, കെ.പി.ഷിബു, പി.കെ.ഫൗസിയ, പി.സി.ഹാജിറ, എൻ.പി.ഷാജു, പി.എ.അജിത്, എ.എം.അബ്ദുൾ ജലീൽ, പി.ജയേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.