bjp
പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​ധൂ​ർ​ത്തി​നെ​തി​രെ​ ​ബി.​ജെ.​പി​ ​ന​ട​ക്കാ​വ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ബീ​ച്ചി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധ​ ​നി​ൽ​പ്പ് ​സ​മ​രം​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​കെ.​ ​സ​ജീ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ മറവിൽ കോടികൾ ധൂർത്തടിക്കുന്ന പരിപാടിയാണ് നടക്കുന്നതെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ. സംസ്ഥാനം പ്രളയവും കൊവിഡും കടന്ന് പതുക്കെ ചലിക്കുമ്പോൾ കോടികൾ മുടക്കിയുള്ള ആഘോഷ മാമാങ്കങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ബി.ജെ.പി. ജില്ലാതലത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. അതിന്റെ ആദ്യപടിയായിട്ടാണ് ആഘോഷം നടക്കുന്ന വേദിക്കരികിലായി പ്രതിഷേധപരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ബി.ജെ.പിയെ സജീവമാക്കുകയെന്ന് ലക്ഷ്യവുമായി ഈ മാസം 30, മേയ് ഒന്ന്, രണ്ട് തീയതികളിൽ പഠനശിബിരം നടത്തും. പാർട്ടിയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികളായി 250പേർ പങ്കെടുക്കും. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും. കെ.റെയിൽ വിഷയത്തിൽ ഭൂമിയൊന്നും ഇതുവരെ അക്വയർ ചെയ്തില്ലെന്ന് പറയുന്ന സർക്കാർ, ആളുകൾ വീടുവയ്ക്കാൻ അപേക്ഷ നൽകുമ്പോൾ അത് കെ.റെയിൽ ഭൂമിയാണെന്ന് പറഞ്ഞ് രംഗത്തെത്തുന്നത് ഇരട്ടത്താപ്പാണ്. കടലുണ്ടിയിലെ സാവിത്രിയെന്ന വീട്ടമ്മ ഇത്തരം ഇരട്ടത്താപ്പിനിരയാണ്. പ്രധാനമന്ത്രിയുടെ പദ്ധതിയിൽ പെടുത്തി വീടിന് അനുമതിയായപ്പോൾ അത് കെ റെയിൽ ഭൂമിയാണെന്ന് പറഞ്ഞ് തടഞ്ഞത് മുനുഷ്യാവകാശ ലംഘനമാണെന്നും വി.കെ.സജീവൻ പറഞ്ഞു.