vi
വില്ലേജ് ഓഫീസ്

നാദാപുരം: വേളം ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന് റവന്യൂമന്ത്രി കെ.രാജൻ നാടിന് സമർപ്പിക്കും. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ കെ. മുരളീധരൻ എം.പി മുഖ്യതിഥിയാവും. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷംരൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിർമിതികേന്ദ്രയാണ് പ്രവൃത്തിയുടെ മേൽനോട്ട ചുമതല വഹിച്ചത്. 25 വർഷം പഴക്കമുള്ള വില്ലേജ് ഓഫീസാണ് പുതുക്കി പണിതത്. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്തോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകും.