വടകര : അരവിന്ദഘോഷ് റോഡിൽ പ്രവർത്തിക്കുന്ന 229 - നമ്പർ റേഷൻ കട തൊട്ടടുത്തുള്ള നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റേയും പുതിയ ലൈസൻസിക്ക് കട ഏൽപിച്ചു കൊടുക്കുന്ന ചടങ്ങും മുനിസിപ്പൽ ചെയർ പേഴ്സൺ കെ.ബിന്ദു ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലെ ഓഫീസർ സജീവൻ ടി.സി അദ്ധ്യക്ഷത വഹിച്ചു . കൗൺസിലർ പി.കെ.സതീശൻ ആദ്യവിൽപന നടത്തി. റേഷനിംഗ് ഇൻസ്പെക്ടർ ടി.വി നിജിൻ സ്വാഗതം പറഞ്ഞു.