മുക്കം: കാരശ്ശേരി ,കൊടിയത്തൂർ, കൂടരഞ്ഞി,തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപെടുത്തി പുതുതായി രൂപീകരിച്ച കാരശ്ശേരി മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് പ്രകാശന കർമ്മം നിർവഹിച്ചു.കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.വിശ്വനാഥൻ, കേരള മർക്കന്റയിൽ ബാങ്ക് പ്രസിഡന്റ് വി.കെ.വിനോദ്, കാരശ്ശേരി പഞ്ചായത്തംഗം കെ.പി.ഷാജി, മാന്ത്ര വിനോദ്, അബ്ദു തരിപ്പയിൽ എന്നിവർ സംബന്ധിച്ചു.