ra
ബദർദിനം

കോഴിക്കോട് : ബദർ യുദ്ധത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ റംസാൻ 17 ആയ ഇന്നലെ ബദർ ദിനാചരണം നടത്തി. തിന്മയ്ക്കു മേൽ നന്മയും വിശ്വാസവും വിജയം നേടിയ ദിനമായ ബദർ ദിനത്തിൽ സുന്നി വിശ്വാസികളുടെ പള്ളികൾ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണ പരിപാടികളും അന്നദാനവും നടന്നു. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ബദർ ദിനത്തോടനുബന്ധിച്ച് നാടെങ്ങും അനുസ്മരണ ചടങ്ങുകളും മജ്‌ലിസുന്നൂറും നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളും ബദർ ദിനത്തിന്റെ ഭാഗമായി വിവിധ മഹല്ലുകളിൽ സംഘടിപ്പിച്ചു. പള്ളികളിൽ പ്രാർത്ഥനകളുമ‌ുണ്ടായി.