moc
മോക്ഡ്രിൽ

കോഴിക്കോട് : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ അഗ്‌നിശമന സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് തീപിടിത്ത മോക്ഡ്രിൽ സംഘടിപ്പിക്കും. കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് ഉച്ചയ്ക്ക്‌ ശേഷം 2.30നാണ് മോക്ഡ്രിൽ നടത്തുക. തീപിടിത്ത സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനാണ് മോക്ഡ്രിൽ. ജില്ലാ കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനം, പ്രതികരണ സംവിധാനങ്ങൾ, ദുരന്ത നിവാരണ വകുപ്പുകളുടെ ഏകോപനം എന്നിവയുടെ പ്രവർത്തനങ്ങൾ മോക്ഡ്രില്ലിൽ ഉറപ്പാക്കും. അഗ്‌നിരക്ഷാസേന, പൊലീസ്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങൾ മോക്ഡ്രില്ലിൽ പങ്കാളികളാകും.