smart

കോഴിക്കോട്: മുതിർന്ന പൗരന്മാർക്ക് സ്മാർട്ട് ഫോൺ ഉപയോഗം സംബന്ധിച്ച് ഒന്നര മാസത്തെ പരിശീലന കോഴ്‌സ് സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ ആരംഭിക്കുന്നു. ഇന്റർനെറ്റ് ബ്രൗസിംഗ്, എം.എസ് വേർഡ്, ഇ. മെയിൽ, ഇന്റർനെറ്റ് ബാങ്കിംഗ് ആൻഡ് നെറ്റ് സർവീസിംഗ്, സോഷ്യൽമീഡിയ പങ്കാളിത്തം, ബിൽ പെയ്‌മെന്റ് ആൻഡ് ഓൺലൈൻ ഷോപ്പിംഗ്, ഗൂഗിൾ മീറ്റ്, സൂം ആപ് തുടങ്ങിയവ പരിശീലിപ്പിക്കും. താൽപ്പര്യമുള്ളവർ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0495 2370026, 8891370026