കൊയിലാണ്ടി: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് കാവും വട്ടം എം.യു.പി.സ്കൂൾ കളിമുറ്റം സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ ആരംഭിച്ചു. ക്യാമ്പ് രോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കെ.ഡി .സി.എ. വൈസ് പ്രസിഡന്റ് ശ്രീ.ഷിബേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.സി.എ. സെക്രട്ടറി ശ്രീ.സനിൽ ചന്ദ്രൻ ,സുശീൽ കുന്നുമ്മൽ , അഭിലാഷ്. ടി.കെ., ജോയ് വിജയൻ, വിഷ്ണു ചൂരലിൽ, എൻ . കെ.അബ്ദുൾ അസീസ്, ആർ.സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ കെ.കെ. മനോജ് സ്വാഗതവും പി.ടി.എ.പ്രസിഡന്റ് ഷംസുദ്ദീൻ കെ.പി. നന്ദിയും പറഞ്ഞു.