ac
ac

കോഴിക്കോട്: വൻകിട കമ്പനികളുടെ ഓഫറുകൾകൊണ്ട് തൊഴിൽ നഷ്ടപ്പെടുന്ന എ.സി മെക്കാനിക്കുകളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടിഷനിംഗ് ആൻ‌ഡ് റഫ്രിജേഷൻ സ്റ്റേറ്റ് എംപ്ലേയീസ് യൂണിയൻ ചാരിറ്റി ആൻഡ് വെൽഫെയർ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ദിനേശ് ചന്ദ്രൻ സ്വാഗതവും പി.എ അയൂബ് നന്ദിയും പറഞ്ഞു. അടുത്ത രണ്ട് വർഷത്തേയ്ക്ക് നിലവിലെ ഭാരവാഹികൾ തന്നെ തുടരാൻ യോഗം തീരുമാനിച്ചു.