കോഴിക്കോട്: മലബാർ മേഖലയിലെ ലോക്കോ പൈലറ്റുമാരുടെ ഏക ആശ്രയമായ കോഴിക്കോട് ക്രൂ ഡിപ്പോ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള ഡിവിഷണൽ അധികാരികളുടെ ഗൂഢ നീക്കത്തിനെതിരെ ലോക്കോ പൈലറ്റുമാരുടെ കുടുംബ ധർണ ഇന്ന് രാവിലെ 10 മണിയ്ക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കും.രാജ്യസഭാ എം.പി പി. സന്തോഷ്കുമാർ ധർണ ഉദ്ഘാടനം ചെയ്യും. പി.കെ മുകുന്ദൻ, ടി.നാസർ, കെ. രാജീവ്, യു.എ പോക്കർ, പി.മാത്യൂ സിറിയക്, ടി.കെ ശ്രീജിത്ത്, കെ. ശൈനേഷ് കുമാർ, പി.എ ആന്റോ തുടങ്ങിയവർ പ്രസംഗിക്കും.