award
കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഐ.വി. ദാസ് പുരസ്കാരം ജോൺ ബ്രിട്ടാസ് എംപിയിൽ നിന്നും എം. മുകുന്ദൻ സ്വീകരിക്കുന്നു.

കോ​ഴി​ക്കോ​ട്:​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നും​ ​പോ​ന്ന​ത് ​ന​ന്നാ​യെ​ന്ന് ​എം.​മു​കു​ന്ദ​ൻ.​ ​സൗ​ഹാ​ർ​ദ്ദ​ത്തി​ന്റെ​ ​ഡ​ൽ​ഹി​ ​ഭ​യ​പ്പാ​ടി​ന്റെ​ ​ഡ​ൽ​ഹി​യാ​യി.​ ​എ​ന്റെ​ ​കാ​ല​ത്തെ​ ​ഡ​ൽ​ഹി​ ​മ​നു​ഷ്യ​ർ​ക്ക് ​സ്വ​ത​ന്ത്ര​ ​സ​ഞ്ചാ​ര​ത്തി​ന് ​സാ​ദ്ധ്യ​മാ​യ​ ​ഇ​ട​മാ​യി​രു​ന്നു.​ ​ഇ​ന്ന​ത് ​സാ​ധ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്നു.​ ​ഐ.​വി.​ദാ​സ് ​പു​ര​സ്‌​കാ​രം​ ​ഏ​റ്റു​വാ​ങ്ങി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
മ​ത​മി​ല്ലാ​തെ,​ ​ജാ​തി​യി​ല്ലാ​തെ​ ​ഏ​തു​പാ​തി​രാ​വി​ലും​ ​കു​ട്ടി​ക​ൾ​ക്കും​ ​കു​ടും​ബ​ത്തി​നു​മൊ​പ്പം​ ​സ​ഞ്ച​രി​ക്കാ​വു​ന്ന​ ഡ​ൽ​ഹിയിപ്പോ​ൾ​ ​മ​ത​ ​വി​ദ്വേ​ഷ​വും​ ​സ്പ​ർ​ദ്ധ​യും​ ​നി​റ​ഞ്ഞ് ​ക​ലു​ഷി​ത​മാ​യി​രി​ക്കു​ന്നു.​ ​​ ​ര​ണ്ട് ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​ന​ട​ന്ന​ ​ ഖ​സാ​ക്കി​ന്റെ​ ​ഇ​തി​ഹാ​സം​ ​പി​റ​ന്ന​ ​മ​ണ്ണ് ​ഇ​ന്ന​ത്തെ​ ​കാ​ല​ത്തി​ന്റെ​ ​ദു​:​ഖ​മാ​യി​ ​മാ​റു​ക​യാ​ണെ​ന്നും​ ​മു​കു​ന്ദ​ൻ​ ​പ​റ​‌​ഞ്ഞു. ഐ.​വി.​ദാ​സ് ​സാം​സ്‌​കാ​രി​ക​ ​കേ​ന്ദ്ര​വും​ ​കോ​ഴി​ക്കോ​ട് ​സ​ദ്ഗ​മ​യും​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​എം.​മു​കു​ന്ദ​നും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​പി.​വി.​ജീ​ജോ​യ്ക്കും​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ് ​എം.​പി​ ​സ​മ്മാ​നി​ച്ചു. പു​രു​ഷ​ൻ​ ക​ട​ലു​ണ്ടി,​ ​ബാ​ബു​ ​പ​റ​ശ്ശേ​രി,​ ​കെ.​പി.​സു​ധീ​ര,​ ​കാ​നേ​ഷ് ​പൂ​നൂ​ർ,​ ​പി.​വി.​ജീ​ജോ,​ ​ജോ​ജു​ ​സി​റി​യ​ക് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.