mango
മാമ്പഴ മേള

കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ മേള 28ന് ഗാന്ധിപാർക്കിൽ ആരംഭിക്കും. മുതലമട മാമ്പഴ ഉത്പാദന സഹകരണ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേയ് നാലുവരെ നീണ്ടുനിൽക്കും. വിവിധതരം മാമ്പഴങ്ങളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനും പുറമെ മാമ്പഴ ഉത്പന്നങ്ങളും മാവിൻ തൈകളും മേളയിൽ ലഭിക്കും.

യോഗത്തിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.അൻസാരി, എം.രാജൻ, പുത്തൂർമഠം ചന്ദ്രൻ, പി.വിക്രമൻ, പി.സുന്ദർരാജ്, പി.കെ.കൃഷ്ണനുണ്ണി രാജ, കെ.ബി.ജയാനന്ദ്, അജിത്ത് കുരീത്തടം, സി.രമേഷ് എന്നിവർ പ്രസംഗിച്ചു.