അത്തോളി : നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി സ്നേഹതണൽ ഭവന നിർമ്മാണ പദ്ധതി ഒരുങ്ങുന്നു .അത്തോളി പഞ്ചായത്തിൽ സ്വന്തമായി ഭൂമിയുള്ളതും വീടുവെക്കുവാൻ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കാണ് സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങളിലൂടെ വിടൊരുങ്ങുന്നത്. ആയിരം പേരുടെ വാട്സ് ആപ് കൂട്ടായ്മയാണ് സ്നേഹതണൽ. ഇതിൽ ഒരു അംഗം ഭവന നിർമ്മാണത്തിന് നൽകുന്നത് ആയിരം രൂപയാണ്. ഇങ്ങനെ ആയിരം അംഗങ്ങളിൽ നിന്നും ആയിരം രൂപ സ്വീകരിച്ച് പത്ത് ലക്ഷം രൂപ കൊണ്ടാണ് വീടിന്റെ നിർമ്മാണം നടത്തുക. സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ടും സജ്ജമാക്കിയിട്ടുണ്ട്. അത്തോളി പഞ്ചായത്തിനെ നാല് സോണുകളായി തിരിച്ച് കൂടുതൽ പ്രയാസപ്പെടുന്നവരെ കണ്ടെത്തുകയാണ് ചെയ്യുന്നത്.