കോഴിക്കോട്: ശാസ്താ ട്രാവൽസ് തീർത്ഥാടന യാത്രകൾക്കും വിനോദ യാത്രകൾക്കുമായി വിപുലമായ യാത്ര സംവിധാനം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തീർത്ഥാടന രംഗത്ത് 40 വർഷത്തെ പരിചയ സമ്പത്തുള്ള ശാസ്താ ട്രാവൽസിന്റെ 18ാമത് കാശി യാത്ര 22ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുമെന്ന് എം.ഡി. ശ്രീധരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാശി, ബുദ്ധഗയ, അലഹാബാദ്, ആഗ്ര, മധുര, ഹരിദ്വാർ, ഡൽഹി എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 12ാം ദിവസം തിരിച്ചെത്തും. ജൂൺ 14 ന് വീണ്ടും കാശി യാത്ര നടക്കും. ജൂൺ 30 ന് അജ്മീർ, ജയ്പൂർ, ആഗ്ര, ഡൽഹി, യാത്രയും ജൂലായിൽ രണ്ടാം വാരം നേപ്പാൾ യാത്രയും ആഗസ്റ്റ് 14 ന് ഗുജറാത്ത് യാത്രയും സംഘടിപ്പിക്കും. സപ്തംബംർ 10 ന് ഹൈദരാബാദ് യാത്ര, സപ്തംബർ 20 ന് ഭുവനേശ്വർ പുരി, കൽക്കത്ത, കാശി യാത്ര. കൂടാതെ കൊട്ടിയൂർ, നാലമ്പലം, തിരുപ്പതി, രാമേശ്വരം മൂകാംബിക യാത്രയും ഉണ്ടാകും. നവംബർ മാസം മുതൽ ശബരിമല യാത്രയും 2023 ജനുവരി ദുബായ് , മലേഷ്യ യാത്രകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ അജയ് രാജ്, എം.കെ. സജിത്ത് എന്നിവർ പങ്കെടുത്തു.