അത്തോളി : അത്തോളിഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറും അദ്ധ്യാപികയുമായ ശാന്തിമാ വീട്ടിലിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അപമാനിച്ച സി.പി.എം. പ്രവർത്തകൻ ചെത്തിൽ മീത്തൽ സജീവനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. അത്തോളിയിൽ പ്രതിഷേധ സംഗമം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വയനാടൻ കണ്ടി രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൈസൽ കമ്മോട്ടിൽ, എ.പി.അബ്ദുറഹിമാൻ, ശാന്തി മാ വീട്ടിൽ എന്നിവർ സംസാരിച്ചു. കൺവീനർ ഹമീദ് സ്വാഗതവും, എ.എം. സരിത നന്ദിയും പറഞ്ഞു. സംഗമത്തിന് ഐക്യദാർഡ്യം അറിയിച്ച് എം.കെ.രാഘവൻ എം.പി. ചടങ്ങിൽ പങ്കെടുത്തു. പ്രകടനത്തിന് ബിന്ദു മലയിൽ . വാസവൻ പൊയിലിൽ, സന്ദീപ് നാലു പുരക്കൽ, സുനീഷ് നടുവിലയിൽ എന്നിവർ നേതൃത്വം നൽകി.