women
വൃദ്ധ

കോ​ഴി​ക്കോ​ട്:​ ​വ​സ്തു​ ​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​ജീ​വി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും​ ​പൊ​ലീ​സി​ൽ​ ​നി​ന്ന് ​നീ​തി​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്നും​ ​വൃദ്ധയുടെ ആരോപണം.​ ​ത​നി​ക്കെ​തി​രെ​യും​ ​താ​മ​സി​ക്കു​ന്ന​ ​വീ​ടി​നെ​തി​രെ​യും​ ​ന​ട​ക്കു​ന്ന​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​താ​യി​ 76​കാ​രി​യാ​യ​ ​പി.​ ​ര​മ​ണി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
സ​മീ​പ​വാ​സി​ക​ളും​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ​ ​മൂ​ന്നു​പേ​ർ​ ​ചേ​ർ​ന്ന് ​ത​ന്റെ​ ​വീ​ടി​ന് ​ചു​റ്റും​ ​മ​ണ്ണി​ട്ടു​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​ക​സ​ബ​ ​സ്‌​റ്റേ​ഷ​നി​ലെ​ ​പൊ​ലീ​സു​കാ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു​ അ​തി​ക്ര​മം.​ ​സ്വ​ന്തം​ ​സ്ഥ​ല​ത്തു​ള്ള​ ​മ​തി​ലും​ ​ഗേ​റ്റും​ ​പൊ​ളി​ച്ചു​ക​ള​ഞ്ഞു.​ ​മ​ണ്ണി​ട്ടു​യ​ർ​ത്തി​യ​വ​രു​മാ​യി​ ​വ​സ്തു​ ​ത​ർ​ക്കം​ ​സം​ബ​ന്ധി​ച്ച് ​കേ​സ് ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ട്.​ ​ഭ​ര​ണ​ ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ചാ​ണ് ​പ്ര​തി​ക​ൾ​ ​അ​തി​ക്ര​മം​ ​കാ​ട്ടു​ന്ന​തെ​ന്നും​ ​ക​സ​ബ​ ​പൊ​ലീ​സ് ​ഇ​തി​ന് ​കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​ര​മ​ണി​ ​ആ​രോ​പി​ച്ചു.