train
train

കോഴിക്കോട്: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 18 ട്രെയിനുകളിൽ കൂടുതൽ സെക്കൻഡ് സ്ളീപ്പർ കോച്ചുകൾ അനുവദിച്ചു. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (മേയ് 31 വരെ), തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്‌പ്രസ് (ജൂൺ ഒന്നു വരെ), മംഗലാപുരം - ചെന്നൈ മെയിൽ (ജൂൺ 2 വരെ), ചെന്നൈ - മംഗലാപുരം മെയിൽ (ജൂൺ1 വരെ),ചെന്നൈ - മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (ജൂൺ 3 വരെ), മംഗലാപുരം - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (മേയ് 31 വരെ), മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (ജൂൺ 2 വരെ), തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്‌പ്രസ് (ജൂൺ 3 വരെ), ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (മേയ് 31 വരെ), തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (ജൂൺ 1 വരെ), ചെന്നൈ - ആലപ്പുഴ എക്സ്‌പ്രസ് (മേയ് 31 വരെ), ആലപ്പുഴ - ചെന്നൈ എക്സ്‌പ്രസ് (ജൂൺ 1 വരെ), ചെന്നൈ എഗ്‌മോർ - മംഗലാപുരം എക്സ്‌പ്രസ് (മേയ് 31 വരെ), മംഗലാപുരം - ചെന്നൈ എഗ്‌മോർ എക്സ്‌പ്രസ് (ജൂൺ 2 വരെ), തിരുവനന്തപുരം - മധുര അമൃത എക്സ്‌പ്രസ് (മേയ് 31 വരെ), മധുര - തിരുവനന്തപുരം അമൃത എക്സ്‌പ്രസ് (ജൂൺ1 വരെ), തിരുവനന്തപുരം - മംഗലാപുരം എക്സ്‌പ്രസ് (മേയ് 31 വരെ), മംഗലാപുരം - തിരുവനന്തപുരം എക്സ്‌പ്രസ് (ജൂൺ 3 വരെ) എന്നീ ട്രെയിനുകളിലാണ് കൂടുതൽ കോച്ചുകൾ അനുവദിച്ചത്.