photo
കക്കയം കുടുംബാരോഗ്യ കേന്ദ്രം

ബാലുശ്ശേരി: കക്കയം കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കും. അമ്പലകുന്ന് ആദിവാസികൾ ഉൾപ്പെടെ പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ തന്നെ

മാറ്റുമെന്ന് സച്ചിൻദേവ് എം.എൽ.എ. അറിയിച്ചു. നിങ്ങളോടൊപ്പം എം.എൽ.എ. പരിപാടി കൂരാച്ചുണ്ട്

ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ നിവേദനം ലഭിച്ച വിഷയമായിരുന്നു കക്കയം കുടുംബാരോഗ്യ കേന്ദ്രം. ഇതിനായി സർക്കാർ 1.45 കോടിയുടെ ഡി.പി.ആർ അംഗീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിലാണ് കക്കയം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.