img20220422
ഭൗമദിനാചരണത്തിൻ്റെ ഭാഗമായി നദിസംരക്ഷണ സമിതി ജന.സെക്രട്ടറി ടി.വി.രാജൻ തൈകൾ നടുന്നു

മുക്കം: കേരള നദീ സംരക്ഷണ സമിതി മണാശ്ശേരിയിൽ ഭൗമദിനാചരണം നടത്തി. ഭൂമിക്കുള്ള സമർപ്പണദിനമായാണ് ഭൗമദിനം ആചരിച്ചു വരുന്നതെങ്കിലും അമ്പതാംവർഷത്തിലും ദിനാചരണത്തിന്റെ പ്രസക്തി ഏറെയാണെന്ന് വനമിത്ര അവാർഡ് നേടിയ തച്ചോലത്ത് ഗോപാലൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തിൽ വൃക്ഷ തൈകൾ നട്ടുകൊണ്ടാണ് ദിനാചരണം നടത്തിയത്.കേരള നദീ സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ ഉദ്ഘാടനം ചെയ്‌തു. കോഴിക്കോട് ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. പി. പുരുഷോത്തമൻ,എൻ.ശശികുമാർ എന്നിവരും പ്രസംഗിച്ചു.