raman
raman

ബാലുശ്ശേരി: തെളിനീരൊഴുകും നവകേരളം കാമ്പയിനിന്റെ ഭാഗമായി ഇന്ന്

കോട്ടൂർ ഗ്രാമ പഞ്ചായത്ത് രാമൻ പുഴ ശുചീകരണ യജ്ഞം നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡി നിർവഹിക്കും. 250 മീറ്റർ നീളത്തിൽ 18 ഗ്രൂപ്പുകളിലായി 4.30 കി.മീ. ആണ് ശുചീകരിക്കാൻ ലക്ഷ്യമിടുന്നത്. യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, സംഘാടക സമിതി ജനറൽ കൺവീനർ പി.ബാലൻ, കെ.വി.സുരേഷ് ,അനിൽകുമാർ.ടി, ബിന്ദു കൊല്ലരു കണ്ടി, ഗീതാ . കെ.ഉണ്ണി, ബിന്ദു ഹരിദാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.