പയ്യോളി: ജലജീവൻ മിഷൻ തുറയൂർ ഗ്രാമപഞ്ചായത്ത് തല ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗം മാനേജർ എം.ജി. വിനോദ് പരിശീലനത്തിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എം.രാമകൃഷ്ണൻ, കെ.കെ.സബിൻ രാജ്, ടി.കെ. ദിപിന, മെമ്പർ എ.കെ.കുട്ടിക്കൃഷ്ണൻ, സെക്രട്ടറി കെ.കൃഷ്ണകമാർ.ഇ.എം.രാംദാസ് എന്നിവർ പ്രസംഗിച്ചു. ടി.പി.രാധാകൃഷ്ണൻ സ്വാഗതവും ടീം ലീഡർകെ.കെ..അർഷ നന്ദിയും പറഞ്ഞു.