പേരാമ്പ്ര: മഠത്തിൽ മുക്ക് - ആവള റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തിൽ റോഡ് ഉപരോധസമരത്തിനിടെ സംഘർഷം. ഉപരോധസമരത്തിനിടയിലേക്ക്
വാഹനം കയറ്റിയതിനെ തുടർന്നുണ്ടായ സംഘർത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം പ്രസിഡന്റ് അഖിൽ കേളോത്ത്, ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം ലെനീഷ് എന്നിവരെ പരുക്കുകളോടെ കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സി.പി.എം.പ്രവർത്തകരാണ് വാഹനം കയറ്റിയതതെന്ന് സി.പി.ഐ ആരോപിച്ചു