farmers
കർഷകസംഘം

കോഴിക്കോട്: വന്യമൃഗശല്യത്തിൽ നിന്ന് കാർഷികമേഖലയെ സംരക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മണിക്ക് മാത്തോട്ടം വനശ്രീ ഓഫീസിലേക്ക് മാർച്ച് നടത്തും. ചക്കിട്ടപ്പാറ പഞ്ചായത്തിലും ചമ്പനോട്, ചെങ്കോട്ടക്കൊല്ലി, മുതുകാട്, പൂഴിത്തോട് മേഖലകളിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണെന്ന് കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശേരി, കെ.ഷിജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.