art
ആർട്ട് ഒഫ് ലിവിംഗ്

കോഴിക്കോട്: ആർട്ട് ഒഫ് ലിവിംഗിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഹാപ്പിനസ് പ്രോഗ്രാം ഈ മാസം 27 മുതൽ 29 വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. മൂന്ന് മണിക്കൂർ വീതമുള്ള അഞ്ച് ബാച്ചുകളായാണ് ക്ളാസുകൾ. കൊവിഡിന് ശേഷം ആദ്യമായാണ് ഓഫ്‌ലൈനിൽ ഹാപ്പിനസ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് ആർട്ട് ഒഫ് ലിവിംഗ് ജില്ലാ ഭാരവാഹി മോഹൻദാസ് തറോൽ അദ്ധ്യാപികമാരായ കെ.മീര, എം.നഫീസ, കീർത്തി മാലിനി, പ്രേമാ വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.