humanright

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാരിയായ കാൻസർ രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ രാത്രി മുഴുവൻ ആശുപത്രി വരാന്തയിൽ കഴിച്ചുകൂട്ടിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

കോഴിക്കോട് പട്ടികവർഗ വികസന ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. മേയ് 25 ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കോട്ടത്തറ കൽക്കണ്ടി ഊരിലെ മല്ലികാരംഗനാണ് (68) ചികിത്സ നിഷേധിച്ചത്. വായിൽ കാൻസർ ബാധിച്ച വൃദ്ധ തുടർ ചികിത്സയ്ക്കു വേണ്ടിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രി ഏർപ്പാട് ചെയ്ത ആംബുലൻസിലാണ് ഇവർ മെഡിക്കൽ കോളേജിലെത്തിയത്.