കോഴിക്കോട്: ടിക്കറ്റ് വില തോന്നുംപോലെ വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന സമീപനം വിമാന കമ്പനികൾ അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും
അറേബ്യൻ പ്രവാസി കൗൺസിൽ ആവശ്യപ്പെട്ടു. റംസാൻ അവസാന വാരത്തിലും പെരുന്നാളിനോടനുബന്ധിച്ചും വിമാന കമ്പനികൾ ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നത് പതിവാണെങ്കിലും ഇപ്രാവശ്യം മൂന്നും നാലും ഇരട്ടിയോളമാണ് വർദ്ധിപ്പിച്ചത്. യോഗത്തിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അബ്ബാസ് കൊടുവള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. സുധീർ ബാബു സ്വാഗതവും ഫിറോസ് എം.പി നന്ദിയും പറഞ്ഞു.