കൊടിയത്തൂർ: മുപ്പത്തിമൂന്ന് വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് അസി.സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കുന്ന കെ. മുരളീധരന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കൊടിയത്തൂർ യൂണിറ്റിന്റെയും, ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.മൊമന്റോ സംസ്ഥാന കമ്മിറ്റിയംഗം എന്‍. ഗിരീഷും, ഉപഹാരം ബാങ്ക് സെക്രട്ടറി കെ. ബാബുരാജും, റിക്രിയേഷന്‍ ക്ലബ്ബിന്റെ മൊമന്റോ റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി ബിജുമോൻ ജോസഫും നൽകി .യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.ടി. ബിനു, ടി.പി. മുരളീധരൻ, ജനാർദ്ദനൻ, സി.ടി. അബ്ദുൾ ഗഫൂർ, ബിജുമോൻ ജോസഫ്, ഷീല പി.എസ്., സി. ഹരീഷ്, ലക്ഷ്മി. പി., കെ.പി. ഉണ്ണികൃഷ്ണൻ, ഷാജിമോൻ ടി.എസ്., കെ. ഗിരീഷ്കുമാർ, കെ.ടി. അബ്ദുൾ ഗഫൂർ, ശാരദ. പി, ഉമ ഉണ്ണികൃഷ്ണന്‍, സുനില്‍. പി. തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.വികാസ് സ്വാഗതവും, വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.