കോഴിക്കോട്: സാപ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വോളിബാൾ പരിശീലന ക്യാമ്പ് ഇന്ന- രാവിലെ എട്ടിന് കോർപ്പറേഷൻ വിദ്യാഭ്യാസ - കായിക സ്ഥിരംസമിതി ചെയർപേഴ്‌സൺ സി.രേഖ ഉദ്ഘാടനം ചെയ്യും. പുതിയങ്ങാടി അൽ ഹറമൈൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ടി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. കെ.കെ.ശ്രീധരനാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.