1
വടകരയുടെ വികസനവും ടൂറിസം സാധ്യതകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കുമ്മനം രാജശേഖരൻ ഉദ്ഘാടന ചെയ്യുന്നു.

വടകര: വടകര കേന്ദ്രീകരിച്ച് പൈതൃക സർവകലാശാല ഉയരണമെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ജന്മഭൂമി കോഴിക്കോട് എഡിഷന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി 'വടകരയുടെ വികസനവും ടൂറിസം സാധ്യതകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. സി.പി. സതീഷ് അദ്ധ്യക്ഷനായി. ടൂർ ഓപറേറ്റർമാരായ എ.എം. മണിബാബു , സനൽ എന്നിവരെ ആദരിച്ചു. മുൻ മന്ത്രി സി.കെ. നാണു, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം. അബ്ദുൽ സലാം, രഗീഷ്, പി.പി. വ്യാസൻ, യു.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.