മുക്കം: മുക്കത്ത് ആറു പേരെ തെരുവ് നായ കടിച്ച് പരിക്കേൽപിച്ചു.ശാരദ, അർജുൻ,നൂറുദ്ദിൻ,അബ്ദുൽ ബഷീർ, മനു, നസീർ എന്നിവർക്കാണ് കടിയേറ്റത്.ഇന്നലെ വൈകുന്നേരം 5 മണിയോടെ അഗസ്ത്യൻ മുഴിയിൽ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് ആദ്യം ഒരാളെ നായകടിച്ചത്.പിന്നിട് റോഡരികിൽ നിൽക്കുകയായിരുന്ന സ്ത്രീയെ കടിച്ചു. തുടർന്നാണ് മറ്റുള്ളവർക്ക് കടിയേറ്റത്. ആറു പേരെയും ആദ്യം മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.