കോഴിക്കോട്: കേരള ലാൻഡ് റവന്യൂ വകുപ്പിന്റെ റവന്യൂ കലോത്സവത്തോടനുബന്ധിച്ച് ഫുട്ബാൾ, ബാഡ്മിന്റൺ മത്സരങ്ങൾ നടന്നു. 6 ടീമുകൾ കളിച്ച ബാഡ്മിന്റൺ മിക്‌സഡ്, ഡബിൾസിൽ ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ അനിതകുമാരിയുടെ ടീം വിജയിച്ചു. വനിതാ ഡബിൾസിൽ സബ് കളക്ടർ ചെൽസാസിനി, ഡെപ്യൂട്ടി കളക്ടർ അനിതകുമാരി എന്നിവരുടെ ടീം വിജയികളായി.
വനിതാ സിംഗിൾസിൽ ഡെപ്യൂട്ടി കളക്ടർ അനിതകുമാരിയും, പുരുഷ സിംഗിൾസിൽ സുഹൈലും വിജയിച്ചു. പുരുഷ വിഭാഗം ഡബിൾസിൽ രാഹുൽ-സുഹൈൽ എന്നിവരടങ്ങുന്ന ടീം ഒന്നാമതെത്തി. ഫൈനൽ മത്സരത്തിൽ കളക്ടറേറ്റ് എഫ്.സി താമരശ്ശേരി താലൂക്ക് എഫ്.സിയെ പരാജയപ്പെടുത്തി.