ifthar
ifthar

കുറ്റ്യാടി: ഓണവും ക്രിസ്തുമസ്സും പെരുന്നാളും ഒന്നിച്ചാഘോഷിച്ച കേരളീയ മതനിരപേക്ഷ മനസ്സിനെ തകർക്കുവാൻ ഒരു വർഗ്ഗീയ തീവ്രവാദ ശക്തികൾക്കും സാധ്യമല്ലെന്ന സന്ദേശവുമായി സ്നേഹത്തിന്റെയും സഹനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ കൈമാറുന്ന റംസാൻ മാസത്തിലും നടക്കുന്ന അക്രമങ്ങളെ മാനവിക സ്നേഹംകൊണ്ട് നമുക്ക് ചെറുത്ത് തോൽപിക്കണം എന്ന മുദ്രാവാക്യവുമായി നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതിനായി ഡി.വൈഎഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാനവിക സ്നേഹത്തിന് അതിർവരമ്പുകളില്ല' എന്ന സന്ദേശമുയർത്തി 2022 ഏപ്രിൽ 25 തിങ്കളാഴ്ച കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ വെച്ച ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു.