വടകര ; മുക്കാളി, നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനുകളിൽ നേരത്തെ നിർത്തിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) വടകര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സ്റ്റോപ്പില്ലാത്തതിനാൽ അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട് ഗ്രാമ പഞ്ചായത്തുകളിലെ യാത്രക്കാരാണ് പ്രയാസം അനുഭവിക്കുന്നത്. യോഗം ജില്ലാ ജനറൽ സെക്രട്ടറി മനോജ് ആവള ഉദ്ഘാടനം ചെയ്തു , പ്രസിഡന്റ് കെ.പി വിജയൻ അധ്യക്ഷത വഹിച്ചു, പ്രദീപ് ചോമ്പാല, കെ ഷാജീവ് കുമാർ, പി കരീം, കെ പി രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു