police
വനിതാ പൊലീസിന്റെ കൗമാരം കരുതലോടെ വിഷയത്തിൽ കൗൺസിലർ ഉഷാകുമാരി ക്ലാസ് എടുക്കുന്നു

വടകര : വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ കൗമാരം കരുതലോടെ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. എടച്ചേരി പൊലീസ് സ്റ്റേഷനിൽ നടന്ന ക്ലാസിൽ വനിതാസെൽ ഇൻസ്‌പെക്ടർ ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രമ കൊയ്‌ലോത്ത് ക്ലാസ് നയിച്ചു. എടച്ചേരി സി.ഡി.എസിന് കിഴിലുള്ള മുഴുവൻ കുടുംബശ്രീ പ്രവർത്തകരും ക്ലാസിൽ സജീവമായി പങ്കെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജി സ്വാഗതവും വസന്ത നന്ദിയും പറഞ്ഞു.