kunnamangalam-news
ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ചു കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നടത്തിയ പ്രത്യേക ഗ്രാമസഭ അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ നടത്തി. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഭവൻ കിസാൻ ക്രെഡിറ്റ്‌ കാർഡിനെക്കുറിച്ച് ഷാജിയും പദ്ധതിയെ സംബന്ധിച്ച് കില റിസോഴ്സ് പേഴ്സൺ പി. കോയയും വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ സ്വാഗതം പറഞ്ഞു.