കൊടിയത്തൂർ: ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് നെൽ കൃഷി വിളവെടുപ്പ് നടത്തി. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ആഫിസ് ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. എൻ. ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാ കമ്മിറ്റി അംഗം അനൂപ് തോമസ്, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. അജീഷ്, പി.സി മുജീബ് റഹ്മാൻ
പി.പി. അസ്ലം , കൃഷി അസിസ്റ്റ്ന്റ് ജാഫർ സംസാരിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തുടർച്ചയായ മൂന്നാം വർഷമാണ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ ചെറുവാടി പുഞ്ചപ്പാടത്ത് നെൽകൃഷി ഇറക്കിയത്.
നൂറ്റി ഇരുപത് ദിവസം പ്രായമുള്ള ഉമ, ഐശ്വര്യ വിത്തിനങ്ങളാണ് ഈ വർഷവും കൃഷി ചെയ്തത്.
വിളവെടുപ്പ് പ്രവർത്തനങ്ങൾക്ക് നസീർ മണക്കാടിയിൽ, കെ.കെ അലി ഹസ്സൻ , മുഹമ്മദ് പന്നിക്കോട്,
പി.ചന്ദ്രൻ , എ. അനിൽകുമാർ , ജെ. ജനീഷ് , പി.രാഘവൻ. ജോസ് കുര്യാക്കോസ്, എൻ.കെ ഗീരീഷ്, ബഷീർ നെച്ചിക്കാട്,
അബ്ദു സമദ്, കെ.സി നാദിയ, കെ.വി സരിത, തുടങ്ങിയവർ നേതൃത്വം നൽകി.