bjp

കോഴിക്കോട് : കെ.ജി. മാരാരുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ. അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ ജീവിതത്തിന് ബി.ജെ.പിയെ കേരളത്തിൽ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാരാർജി ഭവനിൽ നടന്ന കെ.ജി മാരാർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ പറശ്ശിനിക്കടവിലെ സ്‌കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻസമയ പ്രവർത്തകനാവാൻ ജോലി വരെ ഉപേക്ഷിച്ചു.

ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്റെ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി.മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം സരിതാ പറയേരി, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: മാ​രാ​ർ​ജി​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​കെ.​ജി​ ​മാ​രാ​ർ​ ​അ​നു​സ്മ​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​ ബി.ജെ.പി നേതാക്കൾ പുഷ്പാർച്ചന നടത്തുന്നു