lockel
പടം : എളേടത്തുകുന്നു റെയിൽവേ പാലത്തിൻ്റെ അപ്രോച് റോഡ് നിർമ്മിക്കുന്ന കരുവൻതിരുത്തി ഭാഗത്ത് മാലിന്യങ്ങൾ തള്ളുന്നു.

ഫറോക്ക്: പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ കുത്തിനിറച്ച് പൊതുസ്ഥലത്ത് തള്ളുന്ന​ത് ​ നാട്ടുകാർക്ക് ദുരിതമാകുന്നു. ഫറോക്ക് എളേടത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ കരുവൻതിരുത്തി ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് മാലിന്യം നിറച്ച ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത്. അപ്രോ​ച്ച് ​ റോഡിനു വേണ്ടി നികത്തുന്ന കുഴികളിലേയ്ക്കാണ് മാലിന്യങ്ങൾ തള്ളുന്നത്. രാത്രിയുടെ മറവിൽ അജ്ഞാതർ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവരുന്നതായി പരിസരവാസികൾ പറയുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന മലിനീകരണത്തിനെതിരെ നഗരസഭ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.