കടലുണ്ടി: കടലുണ്ടി നവധാര പാലിയേറ്റീവ് കെയർ സെന്ററിലെ നിർദ്ധനരായ കിടപ്പുരോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. നവധാരയിൽ നടന്ന ചടങ്ങ് മുഹമ്മദ് മുസ്തഫ തൊണ്ടിക്കോട് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ ഏറ്റുവാങ്ങി. ചീഫ് കോഡിനേറ്റർ ഉദയൻ കാർക്കോളി അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ ഫാഹിം വാസ്കോ മുഖ്യാതിഥിയായി. നന്ദൻ കാക്കാതിരുത്തി, യൂനസ് കടലുണ്ടി, കെ.പി.ഹരീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. സന്തോഷ് പുഴക്കൽ സ്വാഗതവും പി.വി.ഫൈസൽ നന്ദിയും പറഞ്ഞു.