മുക്കം: പുന:പ്രതിഷ്ഠയ്ക്കൊരുങ്ങുന്ന കുമാരനെല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങൾവഹിച്ചു കൊണ്ട് ഘോഷയാത്ര നടത്തി. ഒറ്റപ്പാലത്തുനിന്നു കൊണ്ടു വന്ന വിഗ്രങ്ങൾമുക്കത്തു നിന്ന്ഏറ്റുവാങ്ങി ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. താലിപ്പൊലി, വാദ്യമേളങ്ങൾ, പന്തം വീശൽ തുടങ്ങിയവയോടു കൂടിയ ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത സമിതിപ്രസിഡന്റ് ഇടവലത്ത് ഉണ്ണി, സെക്രട്ടറി പി.ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് പി.കെ.ചന്ദ്രിക, പ്രഥുൻ മൂത്തേടത്ത്, വിപിൻ ബാബു, ടി.കെ.ചാത്തുകുട്ടി,അരുൺ ശങ്കർ, ടി.കെ.സുധീരൻ, അരുൺ ഗോപാൽ,കെ .ശിവൻ ,എം.ശശി എന്നിവർനേതൃത്വം നൽകി. മേയ് 8 മുതൽ 13 വരെയാണ് പുന:പ്രതിഷ്ഠ ഉത്സവം.