കോഴിക്കോട്: തിരുവനന്തപുരം വെങ്ങാനൂർ ചാവടി നടയിലെ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ക്ഷേത്രത്തിൽ മെയ് 6 മുതൽ 16 വരെ മഹാകാളികാ യജ്ഞം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന മഹാ കാളികാ യാഗത്തിന് നിരവധി ശക്തിപീഠങ്ങളിലെ ആചാര്യൻമാരും, അഘോരി സന്യാസിമാരും കാർമ്മികത്വം വഹിക്കും. ആദ്യമായി 51 അക്ഷര ദേവതകളെ പ്രതിഷ്ഠിയ്ക്കാൻ ഒരുങ്ങുന്ന, ശ്രീ പൗർണ്ണമിക്കാവ് ദേവി ക്ഷേത്രമാണ് യാഗത്തിന് വേദിയാകുന്നത്. 12,000 ഇഷ്ടികകളാൽ നിർമ്മിക്കുന്ന യാഗകുണ്ഡം, ഹിമാലയ സാനുക്കളിൽ നിന്നും, പ്രധാന ക്ഷേത്രങ്ങളിൽ നിന്നും, വനങ്ങളിൽ നിന്നും ശേഖരിക്കുന്ന 308 ഔഷധങ്ങൾ ഉൾപ്പടെ 1008 ദ്രവ്യങ്ങൾ യാഗാഗ്നിയിൽ സമർപ്പിക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ മാധവൻ നായർ ആണ് രക്ഷാധികാരി.

വാർത്താസമ്മേളനത്തിൽ പൗർണമി കാവ് ക്ഷേത്രം പി.ആർ.ഒയും ഭഗവതാചാര്യനുമായ പള്ളിക്കൽ സുനിൽ, പത്മകുമാർ മൂഴിക്കൽ, ഇന്ദ്രജിത്ത് സിംഗ്, വിജു ടി, ബിജു വരപുറത്ത് എന്നിവർ പങ്കെടുത്തു.