കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ജനതാദൾ-എസ് ജില്ലാ ജനറൽ സെക്രട്ടറിയായി ജെ.ഡി.എസ് ജില്ലാ നിർവാഹക സമിതി യോഗം തിരഞ്ഞെടുത്തു.

വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി, യുവജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി,ദേശീയ സമിതിയംഗം, ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗം എന്നീ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജുനൈദ് എഴുതിയ 'രാപ്പാർത്ത നഗരങ്ങൾ' എന്ന യാത്രാവിവരണത്തിന് മീഡിയ എക്സലൻസി അവാർഡു ലഭിച്ചിട്ടുണ്ട്. മികച്ച പൊതുപ്രവർത്തകനുള്ള ധർമികം അവാർഡും ശ്രീനാരായണ ഗുരു സംസ്‌കാരിക പരിഷത്ത് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.