വടകര: ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി കേന്ദ്രസർവകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷ (സി.യു.ഇ.ടി )യ്ക്ക്കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ഭാഗമായാണ് പരിശീലനം. മേയ് ഒന്നിന് രാവിലെ 9.30ന് വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഓറിയന്റേഷൻ പ്രോഗ്രാം നടക്കും. ഡൽഹി യൂണിവേഴ്‌സിറ്റി, അലിഗഡ്, ജാമിയമില്ലിയ, ബനാറസ്, ജെ.എൻ.യു, ഹൈദരാബാദ്, പോണ്ടിച്ചേരി തുടങ്ങി നാൽപതിലധികം യൂനിവേഴ്‌സിറ്റികളിലേക്കാണ് പ്രവേശന പരീക്ഷ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446339413, 9495727544,