കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രി ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി താത്കാലിക വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.